സെൻട്രൽ വിസ്‌ത പദ്ധതി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ ഡെൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അഡ്വക്കേറ്റ് പ്രദീപ് കുമാർ യാദവാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമാണെന്ന് അപ്പീലിൽ വ്യക്‌തമാക്കുന്നുണ്ട്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പാട്ടീലും ജസ്‌റ്റിസ് ജ്യോതി സിംഗും അടങ്ങുന്ന ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്.

സെൻട്രൽ വിസ്‌ത പദ്ധതി നിലവിൽ അനിവാര്യമായ ദേശീയ പദ്ധതിയാണെന്നും ഡെൽഹി ഹൈക്കോടതി വ്യക്‌തമാക്കി. കൂടാതെ ഹരജിക്കാർക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു. പൊതുതാൽപര്യ ഹരജി യാഥാര്‍ഥ്യ ബോധത്തോടെ ഉള്ളതല്ലെന്നും, കരുതിക്കൂട്ടി സമർപ്പിച്ചതാണെന്നും നിരീക്ഷിച്ച കോടതി, ഹരജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

Read also : ആരോപണം അടിസ്‌ഥാനരഹിതം; വ്യക്‌തിഹത്യ ചെയ്യാനുള്ള ശ്രമമെന്ന് സികെ ജാനു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE