വാക്‌സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ് നൽകി; പരാതി

By News Desk, Malabar News
mallapuram-vaccination
Ajwa Travels

വണ്ടൂർ: വാ​ക്‌​സി​നെടുക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിനെതിരെയാണ് പരാതി.

തി​രു​വാ​ലി പ​ത്തി​രി​യാ​ല്‍ എ​ലി​യ​ക്കോ​ട് ഉ​ണ്ണി​കൃഷ്‌ണനാണ് വാ​ക്‌​സി​നെ​ടു​ക്കാ​തെ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച സർട്ടിഫിക്കറ്റ് ലഭിച്ചത്. ക​ഴി​ഞ്ഞ 25നാ​ണ് പ​ത്തി​രി​യാ​ലി​ലെ യൂ​ത്ത് കെയറിന്റെ ഹെൽപ് ഡെസ്‌കിൽ നിന്ന് കോവിഷീൽഡ്‌ വാക്‌സിനായി അപേക്ഷ നൽകിയത്. 26ന് ​നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ സ്‌ളോട്ട് ല​ഭി​ച്ചു. എന്നാൽ, ശനിയാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ ആയതിനാൽ വാഹനം ലഭിക്കാത്തതിനെ തുടർന്ന് ഉണ്ണികൃഷ്‌ണന് ആശുപത്രിയിൽ എത്താനായില്ല.

തിങ്കളാഴ്‌ച വീ​ണ്ടും ഹെ​ല്‍പ്പ് ഡെ​സ്‌​കി​ലെ​ത്തി മ​റ്റൊ​രു തീയതി​ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വാക്‌സിൻ സ്വീകരിച്ചതായി വെബ്‌സൈറ്റിൽ കണ്ടത്. 26ന് ​സ്വീ​ക​രി​ച്ച ഡോസിന്റെ ബാ​ച്ച് ന​മ്പ​റും ര​ണ്ടാം ഡോസിന്റെ തീയതിയും ആരോഗ്യപ്രവർത്തകയുടെ പേരും ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നു.

ആ​ധാ​ര്‍ ന​മ്പ​റും റ​ഫ​റ​ന്‍സ് ഐഡി​ ഒ​ത്തു​നോ​ക്കി മാത്രം നൽകുന്ന വാക്‌സിനേഷൻ വിതരണത്തിൽ ഇത്തരമൊരു പിഴവ് സംഭവിച്ചത് എങ്ങനെയെന്ന് വാക്‌സിനേഷൻ കേന്ദ്രത്തിലെ അധികൃതർക്ക് പോലും വ്യക്‌തമല്ല. തുടർന്ന്, കാ​ര്യ​ങ്ങ​ളി​ല്‍ കൃത്യമായ മ​റു​പ​ടി ന​ൽ​കാ​ന്‍ പോ​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ തയ്യാറായില്ലെന്നും ഇത് കോ​വി​ഡ് പ്ര​തി​രോ​ധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.

Also Read: വിവാദ ഭൂപടം; ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്; മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE