റിയാദ്: സൗദി അറേബ്യയിലെ അസീസയിൽ റസ്‌റ്റോറന്റിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ രണ്ട് യമൻ സ്വദേശികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഗുരുതരമായി പരിക്കേറ്റ യെമൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകിയെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
Read also: 2021 അവസാനത്തോടെ 5 കോടി വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ സിഡസ് കാഡില








































