2021 അവസാനത്തോടെ 5 കോടി വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ സിഡസ് കാഡില

By Trainee Reporter, Malabar News
covid vaccine
Representational Image
Ajwa Travels

ന്യൂഡെൽഹി: ഈ വർഷം അവസാനത്തോടെ 5 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ ഒരുങ്ങി സിഡസ് കാഡില. നിലവിൽ സിഡസ് കാഡില വാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയൽ ഇന്ത്യയിൽ നടക്കുകയാണ്. രാജ്യത്ത് വാക്‌സിൻ ട്രയൽ നടത്താൻ അനുമതി ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ കമ്പനിയാണ് സിഡസ് കാഡില.

കൊറോണ വൈറസിന് എതിരായി ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ആദ്യ ഡിഎൻഎ വാക്‌സിനാണ് സിഡസ് കാഡിലയുടെ സൈക്കോവ് ഡി (ZyCoV D). ക്ളിനിക്കൽ പരീക്ഷണങ്ങളുടെ ഫലം ഈ മാസം അവസാനത്തോടെ റെഗുലേറ്ററിക്ക് സമർപ്പിക്കുമെന്ന് സിഡസ് ഗ്രൂപ്പ് എംഡി ശർവിൽ പട്ടേൽ പറഞ്ഞു

തുടർന്ന് രാജ്യത്ത് അടിയന്തിര അനുമതിക്കുള്ള അപേക്ഷ നൽകും. ഈ വർഷം അവസാനത്തോടെ 5 കോടി വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ കഴിയും. 6 മാസം പിന്നിടുന്നതോടെ വാക്‌സിൻ ഉൽപാദനം ഉയർത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. വാക്‌സിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിന് വേണ്ടി തങ്ങൾ പങ്കാളികളെ നോക്കുന്നുണ്ടെന്നും സിഡസ് ഗ്രൂപ്പ് എംഡി വ്യക്‌തമാക്കി.

Read also: കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE