നെടുമ്പാശേരി: യാത്രക്കാർ ഇല്ലാത്തതിനാൽ നെടുമ്പാശേരിയിൽ വിമാന സർവീസുകൾ മുടങ്ങുന്നു. പ്രധാനമായും ആഭ്യന്തര സർവീസുകളാണ് റദ്ദാക്കുന്നത്. ബംഗളൂരു, മുംബൈ, ഡെൽഹി, ചെന്നൈ, പാറ്റ്ന തുടങ്ങി 20ഓളം ആഭ്യന്തര സർവീസുകളാണ് നെടുമ്പാശേരിയിൽ നിന്ന് മാത്രം റദ്ദാക്കിയത്.
കേരളത്തിലേക്ക് ഗൾഫ് നാടുകളിൽ നിന്നും വിമാനങ്ങൾ എത്തുന്നുണ്ട് എങ്കിലും ഖത്തർ, ഒമാൻ എന്നിവിടങ്ങളിലേക്ക് മാത്രമാണ് യാത്രക്കാരെ തിരികെ കൊണ്ടുപോകുന്നത്. മറ്റ് വിമാനങ്ങൾ കാലിയായാണ് മടങ്ങുന്നത്. സർവീസുകൾ റദ്ദാക്കുന്നതിനാൽ വിമാനത്താവളവുമായി ബന്ധപ്പെട്ട് കരാർ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട പലർക്കും ജോലി ഇല്ലാതാവുന്നു എന്നും പരാതിയുണ്ട്.
Read also: ബംഗാളില്‍ ലോക്ക്ഡൗൺ ലംഘിച്ച് ധർണ; ബിജെപി എംഎൽഎമാർ കസ്റ്റഡിയിൽ







































