ബംഗാളില്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ധർണ; ബിജെപി എംഎൽഎമാർ കസ്‌റ്റഡിയിൽ

By Syndicated , Malabar News
bjp

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൂന്ന് ബിജെപി എംഎല്‍എമാരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്‍മന്‍, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിന്നീട് ഇവരെ വിട്ടയച്ചു.

വടക്കന്‍ ബംഗാളില്‍ കോവിഡ് മരണസംഖ്യ ഉയരുന്നത് സര്‍ക്കാറിന്റെ വീഴ്‌ചയാണെന്ന് ആരോപിച്ച് ഇവർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് സിലിഗുരിയിലെ സഫ്‌ദർ ഹാഷ്‌മി ചൗക്കില്‍ ധര്‍ണ നടത്തിയ എംഎൽഎമാരെ പോലീസ് അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. തങ്ങൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു എന്നും പൊലീസിന്റെ നടപടി പക്ഷപാതപരമാണെന്നും എംഎല്‍എമാര്‍ ആരോപിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്നുമുതൽ മെയ് 30 വരെയാണ് ബംഗാളിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: ഹരിയാന മുഖ്യമന്ത്രിക്കെതിരെ കർഷക പ്രതിഷേധം; ലാത്തി ചാർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE