ഡെൽഹി: കോവിഡ് സഹായമായി ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം രാത്രി തന്നെ കപ്പൽ ദോഹയിൽ നിന്ന് യാത്ര തിരിച്ചതായി എംബസി അറിയിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് തർകാഷ് കപ്പലിലാണ് ജീവവായു കൊണ്ടുവരുന്നത്.
ഇന്ത്യക്കായി എല്ലാ വിധ കോവിഡ് സഹായങ്ങളും എത്തിക്കണമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ത്യക്ക് ഖത്തറിൽ നിന്ന് കോവിഡ് സഹായങ്ങൾ ഉണ്ടാകുമെന്നും ഓക്സിജൻ അയക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇന്ത്യൻ എംബസിയും അറിയിച്ചു.
1200 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ഇന്ത്യൻ അംബാസഡറായ ഡോ. ദീപക് മിത്തലും അറിയിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഐഎൻഎസ് ത്രികാന്ത് കപ്പലിൽ 40 മെട്രിക് ടൺ ഓക്സിജൻ ഖത്തർ അയച്ചിരുന്നു. മെയ് 14ന് വിവിധ മെഡിക്കൽ വസ്തുക്കളടങ്ങിയ സഹായവുമായി ഖത്തരി അമീരി ഫോഴ്സ് വിമാനവും ഡെൽഹിയിൽ എത്തിയിരുന്നു.
Read Also: കോവിഡ് പ്രതിരോധം; കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രം







































