ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണത്ത് കോവിഡിനുള്ള അൽഭുത മരുന്നെന്ന പേരില്‍ വില്പന നടത്തി വന്ന ആയുര്‍വേദ മരുന്നിന്റെ ഫലസാധ്യത പരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മരുന്ന് വാങ്ങാനായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതിനെ തുടർന്നാണ് മരുന്ന് ഐസിഎംആറിലേക്ക് പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനമായത്.
വെള്ളിയാഴ്ചയാണ് നെല്ലൂര്‍ ജില്ലയിലെ കൃഷ്ണപട്ടണത്ത് കോവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന കൃഷ്ണപട്ടണം മരുന്ന് വില്‍പ്പന നടത്തിയത്. പ്രദേശത്തെ ആയുര്‍വേദ ചികിൽസകനായ ബി ആനന്ദയ്യയാണ് മരുന്ന് വില്പന നടത്തി വരുന്നത്. അതേസമയം, മരുന്നിനെക്കുറിച്ച് പഠനം നടത്താന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനോടും ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: മഴ ശക്തം; സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്







































