കോഴിക്കോട്: വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് കൊണ്ട് കോണ്‍ഗ്രസും യുഡിഎഫും രക്ഷപ്പെടാന്‍ പോകുന്നില്ല. വിഡി സതീശനില്‍ ഒരു പ്രതീക്ഷയുമില്ല. അഞ്ച് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് നാമാവശേഷമാകുമെന്നും സുരേന്ദ്രന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണിച്ച് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് രംഗത്തെത്തി. പാര്‍ട്ടിയിലെ അവഗണനയും അവഹേളനവും സഹിച്ച് എന്തിനാണ് തുടരുന്നതെന്നും നാണമുണ്ടെങ്കില്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ഗണേഷ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാന്‍ സാധിക്കുക ബിജെപിക്കും കെ സുരേന്ദ്രനും മാത്രമാണെന്നും ഗണേഷ് പറഞ്ഞു.
Read Also: കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്ണൻ







































