കണ്ണൂർ: ഇരിട്ടിയിൽ 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി വികെ നിധീഷ് ആണ് പോലീസിൽ കീഴടങ്ങിയത്. ഡിവൈഎഫ്ഐ പ്രവർത്തകനായ നിധീഷ് ദിവസങ്ങളായി ഒളിവിലായിരുന്നു.
പെൺകുട്ടിയുടെ പിതാവാണ് യുവാവിനെതിരെ പോലീസിൽ പരാതി നൽകിയത്. കുട്ടിയെ ഇയാൾ തൊട്ടടുത്ത സ്‌കൂൾ കെട്ടിടത്തിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പേരാവൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പോക്‌സോ നിയമപ്രകാരവും എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമ പ്രകാരവുമാണ് നിധീഷിനെതിരെ കേസെടുത്തിരിക്കുന്നത്.
Malabar News: എലിപ്പനി; അട്ടപ്പാടിയില്‍ വൃദ്ധന്‍ മരിച്ചു







































