എലിപ്പനി; അട്ടപ്പാടിയില്‍ വൃദ്ധന്‍ മരിച്ചു

By Staff Reporter, Malabar News
unidentified body found-Attappadi
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ വൃദ്ധന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ മാറനാട്ടി ഊരിലെ രങ്കന്‍ (70) ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ആദിവാസി മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

മലിനജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് രോഗസാധ്യത കൂടുതലാണ്. പ്രാരംഭ ലക്ഷണങ്ങൾ മറ്റ് പകർച്ചപ്പനികളുടേത് പോലെ ശക്‌തമായ പനി, തലവേദന, ശരീരവേദന എന്നിവ ആയതിനാൽ പലപ്പോഴും വൈറൽ പനി പോലെയുള്ള പനിയെന്ന് കരുതി രോഗനിർണയം വൈകിപ്പിക്കുകയും ചികിൽസ ഫലപ്രദമല്ലാതെ വരുകയും ചെയ്യുന്നു. ആരംഭത്തിലെ രോഗനിർണയം നടത്തി ചികിൽസ നടത്തിയാൽ നൂറുശതമാനവും ഭേദമാക്കാവുന്ന ഒരു രോഗമാണിത്.

Malabar News: പള്ളിമുക്കിൽ പന്നിശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE