ഡെൽഹി: സംസ്‌ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം. നിലവിൽ വാക്‌സിന്‍ പാഴാക്കുന്ന ദേശീയ ശരാശരി 6.3 ആണ്.
സംസ്‌ഥാനങ്ങള്‍ ഇത് 1 ശതമാനമായി കുറയ്‌ക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ജാര്‍ഖണ്ഡ് (37.3 ശതമാനം), ചത്തീസ്‌ഗഢ് (30.2), തമിഴ്‌നാട് (15.5) , ജമ്മു കാശ്‌മീര്‍ (10.8) , മധ്യപ്രദേശ് (10.7) എന്നിവിടങ്ങളിൽ വാക്‌സിന്‍ പാഴാക്കല്‍ ദേശീയ ശരാശരിയേക്കാൾ കൂടിയ നിരക്കിലാണ്.
കോവിന്‍ പ്ളാറ്റ്‌ഫോമില്‍ സ്‌പുട്‌നിക് വാക്‌സിന്‍ ലഭ്യത ഉള്‍പ്പെടുത്തിയുള്ള നവീകരണം നടത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍ അതിവേഗത്തിലാക്കുവാന്‍ കോവിന്‍ ആപ്പ്ളിക്കേഷന്റെ എല്ലാ സാധ്യതകളും സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപയോഗിക്കണമെന്ന് യോഗത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സംസ്‌ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവർ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. വാക്‌സിനേഷന്‍ പദ്ധതി വേഗത്തിലാക്കാനും, കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താനുമാണ് യോഗം ചേര്‍ന്നത്.
Kerala News: അനധികൃതമായി കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കും; മന്ത്രി എകെ ശശീന്ദ്രൻ







































