വയനാട്ടില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കണം; വ്യാപാരികൾ

By News Desk, Malabar News
Malabar News_shops to be shut down
Representative image
Ajwa Travels

വയനാട്: വയനാട്ടിൽ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്‌ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍. ആഴ്‌ചയില്‍ മൂന്നു ദിവസമെങ്കിലും പ്രവൃത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ഒരാഴ്‌ചക്കിടെ 18.84 ശതമാനമാണ് ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി കുറവും രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജില്ലയിലെ മുഴുവന്‍ വ്യാപാര സ്‌ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കണമെന്ന ആവശ്യമുണ്ടാകുന്നത്.

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്കും ജില്ലാ കളക്‌ടർക്കും നിവേദനം നല്‍കിയിട്ടുണ്ട്. കൂടാതെ ആറ് മാസത്തേക്കെങ്കിലും വായ്‌പാ മൊറട്ടോറിയം പ്രഖ്യാപിക്കണം, പലിശ ഇളവ് അനുവദിക്കണം, ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വ്യാപാര മേഖലയിലുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കണം തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

Malabar News: കാരശ്ശേരി ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE