നല്ലളം: ഫറോക്ക് മോഡേൺ ബസാറിലെ ജിഎച്ച് മൊബൈൽ കടയിൽ മോഷണം നടത്തിയ യുവാവിനെ പിടികൂടി. പെരുമണ്ണ സ്വദേശി തൗഫീഖീനെയാണ് (27) നല്ലളം പോലീസ് പിടികൂടിയത്. രാമനാട്ടുകര സ്വദേശി ഹനീഫയുടേതാണ് കട. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് മോഡേൺ ബസാറിലെ ജിഎച്ച് മൊബൈൽ കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയത്. ഞായറാഴ്‌ച രാവിലെയാണ് കടയുടമ മോഷണവിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ പരിശോധനയിൽ നല്ലളം കിഴുവന പാടത്തെ ഭാര്യവീട്ടിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. നല്ലളം സിഐ എംകെ രമേഷ്, എസ്‌ഐ ടികെ മിനിമോൾ എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പോലീസ് അംഗങ്ങളായ ശരത്, ശ്യാംജിത്ത്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read also: കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും







































