തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച തൃശൂരിലെ ശക്തന് മാര്‍ക്കറ്റ് ചൊവ്വാഴ്ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാനാണ് അനുമതി.
മൊത്തവ്യാപാര കടകള്‍ക്ക് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട് വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. രാവിലെ എട്ട് മുതല്‍ 12 വരെ ചില്ലറ വ്യാപാരത്തിനും അനുമതിയുണ്ട്. മാര്‍ക്കറ്റിലെ മൽസ്യ-മാംസ കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ എന്നും അധികൃതർ അറിയിച്ചു. ഒരു കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ പരമാവധി മൂന്നു പേര് മാത്രമെ പാടുള്ളൂ.
അതേസമയം നാളെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജെന്‍ പരിശോധന നടത്താനും തീരുമാനമായി.
ജില്ലയിലെ കോവിഡ് രോഗവ്യാപനത്തോത് കുറഞ്ഞിട്ടും ശക്തൻ മാര്‍ക്കറ്റ് തുറക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് തൃശൂരിലെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച ചർച്ചകൾ പരിഹരിക്കാൻ ജില്ലയിലെ മന്ത്രിമാരും കളക്ടറും ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തിയത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ രാജന്, ആര് ബിന്ദു, കെ രാധാകൃഷ്ണന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read Also: ലക്ഷദ്വീപ് സന്ദർശനത്തിന് യുഡിഎഫ് എംപിമാർ അനുമതി തേടി; എൻകെ പ്രേമചന്ദ്രൻ


































