മഅ്ദിന്‍ ജര്‍മന്‍ പഠന കേന്ദ്രം ഇന്നാരംഭിക്കും; പ്രൊഫ. ജെവിഡി മൂര്‍ത്തി ഉൽഘാടകൻ

By Desk Reporter, Malabar News
German Language Study Malappuram
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ജര്‍മന്‍ പഠന കേന്ദ്രം മഅ്ദിന്‍ ഡോയ്ഷ് ഇൻസ്‌റ്റിറ്റ്യൂട്ട് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ഉച്ചക്ക് 3ന് ഉസ്‌മാനിയ യൂണിവേഴ്‌സിറ്റി ജര്‍മന്‍ ഭാഷാ വിഭാഗം തലവനായിരുന്ന പ്രൊഫ. ജെവിഡി മൂര്‍ത്തി കേന്ദ്രത്തിന്റെ ഉൽഘാടനം നിര്‍വഹിക്കും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കോവിഡ് പാശ്‌ചാത്തലത്തിൽ ആയത്കൊണ്ട് പരിപാടികള്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സൊസൈറ്റി പ്രതിനിധി ക്രിസ്‌റ്റോ ഫ്രന്‍സ് മുഖ്യപ്രഭാഷണം നിർവഹിക്കും.

കേരള യൂണിവേഴ്‌സിറ്റി ജര്‍മന്‍ വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസര്‍ ഡോ. അനീസ് എ, രാജസ്‌ഥാൻ ജര്‍മന്‍ ഇ ലാംഗ്വേജ് സ്‌റ്റുഡിയോ ഡയറ്കടർ ദേവ്കരന്‍സൈനി, ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ടിൽ പ്രവർത്തിക്കുന്ന വിഴുവര്‍ക്‌സ് കമ്പനി എഞ്ചിനീയര്‍ അബ്‌ദുള്ള മണ്ഡകത്തിങ്ങല്‍, ഉമര്‍ മേല്‍മുറി, നൗഫല്‍ കോഡൂര്‍, മഅ്ദിന്‍ ജര്‍മന്‍ അക്കാദമി ഡയറക്‌ടർ ഡോ. സുബൈര്‍ അംജദി എന്നിവര്‍ ചടങ്ങിൽ സംസാരിക്കും.

വെര്‍ച്വല്‍ പ്ളാറ്റ് ഫോം വഴിയാണ് ക്ളാസുകൾ നടക്കുക. A1, A2, B1, B2 എന്നീ നാല് ലെവലുകളിലായാണ് കോഴ്‌സ്. ഒരു മാസം കൊണ്ട് തീര്‍ക്കാവുന്ന രീതിയില്‍ ക്രാഷ് കോഴ്‌സുകളുമുണ്ടായിരിക്കും. നിലവില്‍ സ്‌പാനിഷ്‌ അക്കാദമിയും മഅ്ദിനിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 956764 2288, 703433 10919. പരിപാടികള്‍ വീക്ഷിക്കുന്നതിന് Youtube.com/MadinAcademy

Most Read: ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’; മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE