മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

By News Desk, Malabar News
dowry-case-kerala high court
Representational Image
Ajwa Travels

കൊച്ചി: പട്ടയ ഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐയ്‌ക്ക്‌ ഇടപെടാനാകില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു.

ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും  നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ  ഈ വാദങ്ങൾ അംഗീകരിച്ചാണ് പൊതുതാൽപ്പര്യ ഹരജി ഹൈക്കോടതി തള്ളിയത്.

അതേസമയം മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പട്ട് സംസ്‌ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി. എറണാകുളം ജില്ലയിലെ ധർണ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പിടി തോമസ് എംഎൽഎ ഉൽഘാടനം ചെയ്‌തു. മരകൊള്ളയ്‌ക്ക്‌ പിന്നിൽ പ്രവർത്തിച്ച മന്ത്രിമാരെയും ഉദ്യോഗസ്‌ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് പിടി തോമസ് പറഞ്ഞു.

National News: മാനനഷ്‌ടക്കേസ്; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE