മുട്ടിൽ മരംമുറി കേസ്; മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ

By Staff Reporter, Malabar News
Illegal Tree Felling in Wayanada, Muttil
Representational Image

വയനാട്: വിവാദമായ മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയനായ മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെകെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ചു മാറ്റാൻ പ്രതികളായ അഗസ്‌റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്.

മുട്ടിൽ മരംമുറിയിലെ വില്ലേജ് ഓഫിസറുടെ അനധികൃത ഇടപെടലിൽ ആകെ 8 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ മുട്ടിൽ വില്ലേജ് സ്‌പെഷ്യൽ ഓഫീസർ കെഒ സിന്ധുവിനെ ഇതുവരെ അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിട്ടില്ല.

അതേസമയം, മുട്ടിൽ മരം മുറി കേസില്‍ അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട് നേരത്തെ മടക്കിയിരുന്നു. എഡിജിപി ശ്രീജിത്താണ് റിപ്പോർട് മടക്കിയത്. മരം മുറിയിൽ വനം ഉദ്യോഗസ്‌ഥരുടെ ഇടപെടലിനെ കുറിച്ച് കൃത്യമായി പറയുന്നില്ലെന്നും, ഡിഎഫ്ഒ രഞ്ജിത്ത്, മുൻ റെയ്ഞ്ച് ഓഫിസർ ബാബുരാജ് എന്നിവർക്കെതിരായ കണ്ടെത്തലിലും കൃത്യതയില്ലെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു റിപ്പോർട് മടക്കി അയച്ചത്.

Read Also: സിൽവർ ലൈൻ കല്ലിടൽ നിർത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയം; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE