കൊച്ചി: മൂവാറ്റുപുഴയിൽ ചാക്കുകൊണ്ട് മുഖം മൂടിക്കെട്ടി നായയെ പുഴയിൽ കെട്ടിത്താഴ്ത്തി. രാവിലെ മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കുളിക്കാൻ എത്തിയ ആനപ്പാപ്പാനായിരുന്ന ഈശ്വരനാണ് നായയെ കണ്ടത്. ദേഹമാകെ മുറിവുകളുമായി മരണാസന്നനായി മുങ്ങിക്കിടന്ന രണ്ടു വയസ് തോന്നിക്കുന്ന നായയെ പിന്നീട് മൃഗാശുപത്രിയിൽ എത്തിച്ചു.
പുഴയോര നടപ്പാതയിലേക്കു കയറിൽ കെട്ടിവലിച്ചാണു നായയെ എത്തിച്ചിരിക്കുന്നതെന്നു മൃഗസ്നേഹികളുടെ സംഘടനയായ ദയയുടെ കോ-ഓർഡിനേറ്റർ അമ്പിളി പുരയ്ക്കൽ പറഞ്ഞു. നടപ്പാത നിറയെ നായയെ വലിച്ചിഴച്ചതിന്റെ രക്തപ്പാട് ഉണ്ട്. റോഡിലൂടെ വലിച്ചിഴക്കുന്നതിനിടെ കാലുകളിലെ നഖങ്ങളെല്ലാം വീണ്ടു കീറിയിട്ടുണ്ടെന്നും അമ്പിളി പറഞ്ഞു.
വിവരം അറിഞ്ഞെത്തിയ മുഹമ്മദ് ഷാ, ബിജു നാരായണൻ, കെവി മനോജ് എന്നിവരും ചേർന്നാണ് നായയെ മൃഗഡോക്ടർ അക്ഷയ സുരേന്ദ്രന്റെ അടുത്ത് എത്തിച്ചത്. സംഭവത്തിൽ ദയ പ്രവർത്തകർ പോലീസിൽ പരാതി നൽകി.
Most Read: സാമൂഹിക സുരക്ഷാ മിഷനിൽനിന്ന് ഡോ. മുഹമ്മദ് അഷീൽ ആരോഗ്യ വകുപ്പിലേക്ക്






































