സാമൂഹിക സുരക്ഷാ മിഷനിൽനിന്ന്‌ ഡോ. മുഹമ്മദ് അഷീൽ ആരോഗ്യ വകുപ്പിലേക്ക്

By Staff Reporter, Malabar News
Dr. Mohammed Asheel to Department of Health
ഡോ. മുഹമ്മദ് അഷീൽ
Ajwa Travels

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്‌ഥാനത്തുനിന്ന് ഡോ. മുഹമ്മദ് അഷീലിന് മാറ്റം. ആരോഗ്യ വകുപ്പിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടേഷനിലാണ് ഡോ. അഷീൽ സാമൂഹിക സുരക്ഷാ മിഷനിലേക്കെത്തുന്നത്. കോവിഡ് പ്രതിരോധം സംബന്ധിച്ച് ഒട്ടേറെ ബോധവൽക്കരണ വീഡിയോകൾ ചെയ്‌ത ഡോ. അഷീൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചുമതലയിൽ അഞ്ചുവർഷം പൂർത്തിയായതോടെ മാതൃവകുപ്പായ ആരോഗ്യവകുപ്പിലേക്ക് തിരികെപ്പോകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മാറ്റം.

സാമൂഹികനീതി ഡയറക്‌ടർ ഡോ. ഷീബാ ജോർജിനാണ് താൽക്കാലിക ചുമതല നൽകിയത്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സാമൂഹിക സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും രണ്ട്‌ മന്ത്രിമാർക്ക്‌ കീഴിൽ ആക്കിയിരുന്നു.

Most Read: എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE