വൈക്കത്ത് വളർത്തുപൂച്ചയെ വെടിവെച്ച് കൊല്ലാൻ ശ്രമം

By News Bureau, Malabar News
cat-shot-vaikom-complaint
Ajwa Travels

കോട്ടയം: വളർത്തുപൂച്ചയെ അയൽവാസി വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. വൈക്കം തലയാഴം സ്വദേശികളുടെ പൂച്ചയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പൂച്ച കോട്ടയം മൃഗാശുപത്രിയിൽ ചികിൽസയിലാണ്. രമേശൻ എന്നയാൾ എയർഗൺ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ആരോപണം.

വൈക്കം തലയാഴത്ത് പരണാത്ര വീട്ടിൽ രാജുവിന്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന പൂച്ചയ്‌ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. റോഡരികിൽ രക്‌തം വാർന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞദിവസം രമേശന്റെ വളർത്തു പ്രാവിനെ ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ഈ പൂച്ചയാണെന്ന് ആരോപിച്ച്, ഇതിൽ പ്രകോപിതനായാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചതെന്ന് വീട്ടുകാർ പറയുന്നു.

കൂടാതെ നേരത്തെ വളർത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു. അയൽവാസിക്കെതിരെ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. അതേസമയം പൂച്ചയുടെ ശരീരത്തിൽ നിന്ന് പെല്ലറ്റ് നീക്കം ചെയ്‌തു.

Most Read: പിജി ഡോക്‌ടർമാരുടെ പ്രധാന ആവശ്യം അംഗീകരിച്ചതാണ്; ആരോഗ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE