തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു; കെഎസ്ഇബി ജീവനക്കാരന് എതിരെ കേസ്

By Trainee Reporter, Malabar News
stray dogs-killed
Representational Image
Ajwa Travels

തിരുവനന്തപുരം: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരത തുടർക്കഥയാവുന്നു. തിരുവനന്തപുരത്ത് തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ജീവനക്കാരന് എതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫിസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മുരളിയുടെ ആക്രമണത്തിൽ നായക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്‌ച നഷ്‌ടമായി. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോൾ.

Most Read: പ്രതിപക്ഷ നേതാവ് വിഡി സതീശന് വധഭീഷണി; ഡിജിപിക്ക് പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE