ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,766 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 45,254 പേരാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. അതേസമയം 1,206 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തു.
നിലവിൽ 4,55,033 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 3,07,95,716 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 2,99,33,538 പേർ രോഗമുക്തി നേടിയപ്പോൾ 4,07,145 ആളുകൾക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി.
കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പുതിയ കേസുകളില്‍ ബഹുഭൂരിപക്ഷവും റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 24 മണിക്കൂറിനിടെ 13,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മഹാരാഷ്ട്രയില്‍ 8992 പേര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോർട് ചെയ്തത്. ആന്ധ്രപ്രദേശില്‍ 3040 പേർക്കും തമിഴ്നാട്ടില്‍ 3039 പേർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഒഡീഷയില്‍ 2806 പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്.
അതേസമയം വാക്സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് ഇതുവരെ 37 കോടിയിലേറെ വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: കേന്ദ്ര മന്ത്രിമാരിൽ 42 ശതമാനം പേർക്ക് എതിരെയും ക്രിമിനൽ കേസുകൾ; റിപ്പോർട്







































