ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,09,46,074 ആയി.
624 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. 4,11,408 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. അതേസമയം 41,000 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 3,01,04,720 ആളുകളാണ് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്.
നിലവിൽ 4,29,946 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ജൂലൈ 13 വരെ 43,59,73,639 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 19,15,501 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണ്.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 38,76,97,935 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,14,441 ഡോസ് വാക്‌സിൻ കുത്തിവെപ്പ് നടത്തി.
Most Read: കോവിഡ് ‘കാപ്പ’ വകഭേദം; രാജസ്‌ഥാനിൽ 11 പേർക്ക് രോഗബാധ








































