തൃശൂര്‍: ചുഴലിക്കാറ്റില്‍ വരന്തരപ്പിള്ളി മലയോര മേഖലയില്‍ വ്യാപക നാശനഷ്‌ടം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് മേഖലയില്‍ വ്യാപക നാശ നഷ്‌ടം സംഭവിച്ചത്. ഒന്ന്, നാല്, ഒന്‍പത് വാര്‍ഡുകളായ കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാന്‍ന്തോള്‍ എന്നീ ഭാഗങ്ങളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കാറ്റില്‍ നിരവധി വീടുകളും തകര്‍ന്നു.
Read Also: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍
കാരിക്കുളം, വെട്ടിങ്ങപ്പാടം ഭാഗങ്ങളിലെ നിരവധി വീടുകള്‍ക്കാണ് ശക്തമായ കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചത്. മേഖലയിലെ കൃഷിക്കും വലിയ രീതിയില്‍ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. ജാതി, തെങ്ങ്, വാഴ, റബ്ബര്‍ തുടങ്ങി നിരവധി മരങ്ങള്‍ കടപുഴകി വീണു. തേക്ക്, മഹാഗണി മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണതിനെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ കാറ്റില്‍ പോസ്റ്റുകള്‍ മറിഞ്ഞു വീണതിനാല്‍ മേഖലയില്‍ വൈദ്യുത ബന്ധവും തടസ്സപ്പെട്ടു.







































