തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,882 ആണ്. ഇതിൽ രോഗബാധ 15,637 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 12,974 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 128 പേർക്കാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 10.03% ആണ്. ആകെ ചികിൽസയിൽ ഉള്ളത് 1,17,708 പേരാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 738
കണ്ണൂർ: 912
വയനാട്: 433
കോഴിക്കോട്: 2022
മലപ്പുറം: 2030
പാലക്കാട്: 1111
തൃശ്ശൂർ: 1704
എറണാകുളം: 1894
ആലപ്പുഴ: 930
കോട്ടയം: 804
ഇടുക്കി: 323
പത്തനംതിട്ട: 449
കൊല്ലം: 1154
തിരുവനന്തപുരം: 1133
സമ്പര്‍ക്ക രോഗികള്‍ 14,717 ഇന്നുണ്ട്. ഉറവിടം അറിയാത്ത 797 രോഗബാധിതരും, 1,17,708 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 66 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 94.12 ശതമാനമാണ്.ഇന്നത്തെ 15,637 രോഗബാധിതരില്‍ 57 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
സമ്പര്‍ക്കത്തിലൂടെ 14,717 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 726 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 799 പേര്‍ക്കും, കോഴിക്കോട് 1984, മലപ്പുറം 1968, വയനാട് ജില്ലയില്‍ നിന്നുള്ള 428 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 654 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1694 പേര്‍ക്കും, എറണാകുളം 1839, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 911 പേര്‍ക്കും, ഇടുക്കി 315, കോട്ടയം 763, കൊല്ലം ജില്ലയില്‍ നിന്നുള്ള 1149 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 437, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 1050 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
Related News: കോവിഡ് ഇന്ത്യ; 41,000 രോഗമുക്തി, 38,792 രോഗബാധ, 624 മരണം
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 12,974, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 837, കൊല്ലം 1937, പത്തനംതിട്ട 311, ആലപ്പുഴ 825, കോട്ടയം 836, ഇടുക്കി 315, എറണാകുളം 904, തൃശൂര്‍ 1353, പാലക്കാട് 1087, മലപ്പുറം 1624, കോഴിക്കോട് 1080, വയനാട് 292, കണ്ണൂര്‍ 980, കാസര്‍ഗോഡ് 593. ഇനി ചികിൽസയിലുള്ളത് 1,17,708. ഇതുവരെ ആകെ 29,70,175 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 14,938 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 128 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 66 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 12, കാസര്‍ഗോഡ് 9, തൃശൂര്‍, മലപ്പുറം, പാലക്കാട് 6 വീതം, പത്തനംതിട്ട, കോട്ടയം 5 വീതം, കൊല്ലം, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, എറണാകുളം 2 എന്നിങ്ങനെയാണ് രോഗബാധ.
Film News: കാത്തിരിപ്പിന് വിരാമമാകുന്നു; ‘മാലിക്’ നാളെ മുതൽ ആമസോൺ പ്രൈമിൽ
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,170 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,560 പേര് വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 24,610 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2373 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനത്തിന്റെ റെക്കോഡ് വിജയം







































