വയനാട്: സുൽത്താൻ ബത്തേരി കോഴക്കേസിൽ ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു. വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചാണ് സജി ശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ബത്തേരിയിലെ കോഴ വിവാദത്തെ തുടർന്ന് ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും നടന്നിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡണ്ട് ദീപു പുത്തൻ പുരയിൽ, മണ്ഡലം പ്രസിഡണ്ട് ലിലിൽ കുമാർ എന്നിവരെയാണ് സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്‌തത്.
കൂടാതെ നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നഗരസഭാ കമ്മറ്റി ഭാരവാഹികളും രാജിവെച്ചിരുന്നു.
Malabar News: പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്ക് നോട്ടീസ്







































