പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്ക് നോട്ടീസ്

By Trainee Reporter, Malabar News
malappuram news
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്കെതിരെ നോട്ടീസ്. പൊതു വിതരണ വകുപ്പ് അധികൃതർ താലൂക്കിലെ കടകളിൽ നടത്തിയ പരിശോധനയിൽ വിലവിവരം പ്രദർശിപ്പിക്കാത്ത 12 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

അവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോക്‌താക്കളുടെ നിരന്തര പരാതിയെ തുടർന്നാണ് താലൂക്കിലെ പച്ചക്കറി, ഇറച്ചി വിൽപന ശാലകളിൽ അധികൃതർ പരിശോധന നടത്തിയത്. പരിശോധനയിൽ 12 കടകളിൽ സാധനങ്ങളുടെ യഥാർഥ വിവരം കാണിക്കുന്ന ബോർഡ് പ്രദർശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. അമിത വില ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും താലൂക്ക് സപ്ളൈ ഓഫിസർ പി സുജാത അറിയിച്ചു.

പരിശോധനയ്‌ക്ക് റേഷനിങ് ഇൻസ്‌പെക്‌ടർമാരായ എസ്‌ സതീഷ്, ടിഎ രജീഷ് കുമാർ, പി പുഷ്‌പ, സിവിൽ സപ്ളൈസ് വകുപ്പ് ജീവനക്കാരായ പി ജയദേവ്, പി മുരളി, കെവി ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.

Read Also: കർഷകരുടെ പാർലമെന്റ് മാർച്ചിന് നാളെ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE