ന്യൂഡെല്‍ഹി: ഡെൽഹിയിൽ കോവിഡ് കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തി. ഏപ്രില്‍ അവസാന വാരത്തില്‍ 36 ശതമാനത്തിലെത്തിയ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 0.09 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 58 പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് ഡെൽഹിയിൽ ഇന്ന് റിപ്പോർട് ചെയ്‌തത്.
ഇന്നലെ ഡെല്‍ഹിയില്‍ 49 കേസുകളും ഒരു മരണവുമാണ് രേഖപ്പെടുത്തിയിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് തലസ്‌ഥാനത്തെ ആകെ മരണസംഖ്യ 25,041 ആണ്.






































