കാഴ്‌ചക്കാരിൽ നിന്ന് നേരിട്ട് പണമുണ്ടാക്കാം; ക്രിയേറ്റേഴ്‌സിന് ‘സൂപ്പർ താങ്ക്‌സുമായി’ യൂ ട്യൂബ്

By News Desk, Malabar News
Ajwa Travels

ക്രിയേറ്റേഴ്‌സിന് പുതിയ വരുമാന മാർഗവുമായി യൂ ട്യൂബ്. ഇനി വീഡിയോ കാണുന്നവരിൽ നിന്നും പണം നേടാം. കാഴ്‌ചക്കാർക്ക് പണം നൽകാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ യൂ ട്യൂബ് അവതരിപ്പിച്ചു. ‘സൂപ്പർ താങ്ക്‌സ്’ എന്ന പേരിലാണ് പുത്തൻ ഫീച്ചർ യൂ ട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.

ഈ ഫീച്ചറിലൂടെ കാഴ്‌ചക്കാർക്ക് രണ്ട് മുതൽ 50 ഡോളർ വരെ ക്രിയേറ്റേഴ്‌സിന് സംഭാവന ചെയ്യാം. ഇതുവഴി ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാൾക്ക് അയാളുടെ വീഡിയോ ഇഷ്‌ടപ്പെട്ട വ്യക്‌തിയിൽ നിന്ന് 150 മുതൽ 3,370 രൂപ വരെ സമ്മാനമായി ലഭിക്കാം.

വീഡിയോ നിർമാതാക്കൾക്ക് മറുപടി നൽകാൻ കഴിയുന്ന കമന്റ് സെക്ഷനിൽ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട യൂ ട്യൂബേഴ്‌സുമായി നേരിട്ട് സംസാരിക്കാം. ഇതിനും സൂപ്പർ താങ്ക്‌സ് ഫീച്ചർ സഹായിക്കും. നിലവിൽ 68 രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഇത് യൂ ട്യൂബ് പാർട്നേഴ്‌സ്‌ പ്രോഗ്രാമുകളിൽ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യൂ ട്യൂബിന്റെ നീക്കം.

ക്രിയേറ്റേഴ്‌സിന് ഒരു പുതിയ വരുമാന സ്രോതസിലേക്ക് പ്രവേശനം നൽകുമ്പോൾ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ചാനലുകളെ പിന്തുണക്കാൻ സൂപ്പർ താങ്ക്‌സ് പ്രാപ്‌തമാക്കുന്നു എന്ന് യൂ ട്യൂബ് വ്യക്‌തമാക്കുന്നു. 2021ൽ സൂപ്പർ ചാറ്റ് പോലുള്ള ഫീച്ചറുകൾ യൂ ട്യൂബ് നേരത്തെ അവതരിപ്പിച്ചിരുന്നു. ചാനൽ മെമ്പർഷിപ്പുകളിലൂടെ എക്‌സ്‌ക്‌ളൂസീവ് കണ്ടന്റുകൾക്കായി പണം നൽകാനും യൂ ട്യൂബ് ആരാധകരെ അനുവദിക്കുന്നു.

കമന്റ് വിഭാഗത്തിന് മുകളിൽ അഭിപ്രായങ്ങൾ പിൻ ചെയ്യുന്നതിന് കാഴ്‌ചക്കാരെയും അനുവദിക്കും. ലൈവ് സ്‌ട്രീം ചെയ്യുന്ന സൂപ്പർ ചാറ്റ് വീഡിയോയിൽ പണമടക്കാനും സംവിധാനമുണ്ട്. ചില യൂ ട്യൂബേഴ്‌സിന് സൂപ്പർ താങ്ക്‌സ് ഫീച്ചറിലേക്ക് നേരത്തെ തന്നെ ആക്‌സസ്‌ നൽകിയിട്ടുണ്ടെന്നും ഈ വർഷം അവസാനം എല്ലാ ഉപയോക്‌താക്കൾക്കും ഈ സവിശേഷത ലഭ്യമാക്കുമെന്നും യൂ ട്യൂബ് അറിയിച്ചിട്ടുണ്ട്.

Also Read: കൊടകര കേസിൽ കുറ്റപത്രം സമർപ്പിച്ചു; 22 പ്രതികൾ, 216 സാക്ഷികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE