ന്യൂഡെല്‍ഹി: ഐസിഎസ്ഇ പത്താം ക്ളാസ്, ഐഎസ്സി പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറില്‍ എസ്എംഎസ് അയച്ചും ഫലം അറിയാവുന്നതാണ്.
കോവിഡ് സാഹചര്യത്തിൽ ഐസിഎസ്ഇ, ഐഎസ്സി പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിർണയം നടത്താൻ സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക.
അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിന് സ്കൂളുകൾക്ക് അനുവദിച്ച സമയ പരിധി സിബിഎസ്ഇ 25 വരെ നീട്ടിയിരുന്നു.
ഫലം അറിയാൻ എസ്എംഎസ് അയക്കേണ്ട വിധം:
ഐസിഎസ്ഇ ഫലം ലഭിക്കാന്‍: ICSE എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം വിദ്യാര്‍ഥിയുടെ ഐഡി ടൈപ് ചെയ്യുക. ശേഷം ഇത് 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക.
ഐഎസ്സി ഫലം ലഭിക്കാന്‍: ISC എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം വിദ്യാര്‍ഥിയുടെ ഐഡി ടൈപ് ചെയ്യുക. ഇത് 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക.
Most Read: ഒളിമ്പിക്സിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി









































