ഐസിഎസ്ഇ, ഐഎസ്‌സി ഫലം നാളെ പ്രഖ്യാപിക്കും

By Staff Reporter, Malabar News
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പന്ത്രണ്ട് ക്ളാസ് ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. കോവിഡ് സാഹചര്യത്തിൽ ഐസിഎസ്‌ഇ, ഐഎസ്‌സി പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിർണയം നടത്താൻ സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്‌തു.

തുടർന്ന് ഇന്റേണൽ മാർക്കിന്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയ ഫലമാണ് നാളെ പ്രഖ്യാപിക്കുക. സിഐഎസ്‌സിഇയുടെ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കേറ്റ് എക്‌സാമിനേഷൻ) പേജിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം ജൂലൈ 31ന് പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്‌ലോഡ് ചെയ്യുന്നതിന് സ്‌കൂളുകൾക്ക്‌ അനുവദിച്ച സമയ പരിധി സിബിഎസ്ഇ നീട്ടിയിരുന്നു.

25 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കൂടുതൽ സമയം വേണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്ഇ ഇളവ് നൽകിയത്. ഫലപ്രഖ്യാപനത്തിന് ശേഷം യുജിസിയുടെ ബിരുദ പ്രവേശന നടപടികൾ ആരംഭിക്കും.

Read Also: കർണാടകയിലും തെലങ്കാനയിലും പേമാരി തുടരുന്നു; കനത്ത നാശനഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE