സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.20% വിജയം

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത് (95.62%).

By Senior Reporter, Malabar News
Gulf CBSE 12th Exams Cancelled
Rep. Image

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.

cbse.gov.in, cbseresults.nic.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫലം അറിയാം. വെബ്‌സൈറ്റുകൾക്ക് പുറമെ DigiLocker, UMANG App എന്നീ മൊബൈൽ ആപ്പുകൾ വഴിയും SMS, IVRS സംവിധാനങ്ങൾ വഴിയും ഫലം ലഭ്യമാണ്. തിരക്കേറിയ സമയങ്ങളിൽ തടസമില്ലാതെ ഫലം അറിയാൻ ഈ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.

പരീക്ഷയിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്‌ചവെച്ചു. 88.86% ആണ് പെൺകുട്ടികളുടെ വിജയശതമാനം. 82.13% ആൺകുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ മുഴുവൻ ട്രാൻസ്‌ജെൻഡർ വിദ്യാർഥികളും വിജയിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത് (95.62%). ചെന്നൈയിൽ 93.84% പേരും ബെംഗളൂരുവിൽ 93.19% പേരും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞതവണ 87.98 ശതമാനം പേർ വിജയിച്ചു.

Most Read| 144 പേരുടെ പിന്തുണ; വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ടിവികെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE