ഐസിഎസ്‌ഇ പത്ത്, ഐസിസി പന്ത്രണ്ട് ക്‌ളാസുകളുടെ ഫലം പ്രഖ്യാപിച്ചു

By News Desk, Malabar News
Plus Two, Vocational Higher Secondary Exam Result Today
Representational Image
Ajwa Travels

ന്യൂഡെൽഹി: കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സിഐസിഎസ്‌ഇ) ഐസിഎസ്‌ഇ പത്താം ക്‌ളാസിന്റെയും ഐസിസി പന്ത്രണ്ടാം ക്‌ളാസിന്റെയും ഫലം പ്രഖ്യാപിച്ചു. ഫലമറിയാൻ ഈ വെബ്‌സൈറ്റ് സന്ദർശിക്കുക.

പത്താം ക്‌ളാസിൽ 99.98 ശതമാനവും പന്ത്രണ്ടാം ക്‌ളാസിൽ 99.76 ശതമാനവും പേർ വിജയിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഈ വർഷം രണ്ട് ക്‌ളാസുകളിലെയും പരീക്ഷകൾ സിഐഎസ്‌സിഇ റദ്ദാക്കിയിരുന്നു. ബോർഡ് തീരുമാനിച്ച ഇതര മൂല്യനിർണയ നയം അടിസ്‌ഥാനമാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്.

മുൻ വർഷങ്ങളിലേത് പോലെ മൂല്യനിർണയം പുനഃപരിശോധിക്കാനുള്ള അവസരം ഇതവണയുണ്ടാകില്ല. അതേസമയം, കണക്കുകൂട്ടലിലെ പിശകുകളും മറ്റും പരിഹരിക്കുന്നതിന് ഒരു തർക്കപരിഹാര സംവിധാനമുണ്ടാകുമെന്നും ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ജെറി അരത്തൂൺ അറിയിച്ചിട്ടുണ്ട്.

Also Read: ഓക്‌സിജൻ ക്ഷാമം; കേന്ദ്രം നുണ പറയുന്നു; ഓഡിറ്റ് നടത്തുമെന്ന് ഛത്തീസ്‌ഗഢ് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE