ടോക്യോ ഒളിമ്പിക്‌സ്; ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്

By Staff Reporter, Malabar News
tokyo olympics-Sania Mirza-Ankita Raina
Ajwa Travels

ടോക്യോ: ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം പരാജയപ്പെട്ടത്.

ആദ്യ രണ്ട് സെറ്റുകളിൽ മുന്നേറിയ സാനിയ-അങ്കിത സഖ്യത്തിന് പിന്നീട് അടിപതറുകയായിരുന്നു. സ്‌കോർ: 6-0, 5-3, 6-7, 8-10.

അതിനിടെ ബാഡ്മിന്റണിൽ പിവി സിന്ധു അനായാസ ജയം സ്വന്തമാക്കി. ആദ്യ റൗണ്ടിൽ ഇസ്രയേലിന്റെ പോളികാർപ്പോവയെയാണ് ഇന്ത്യൻ താരം അടിയറവ് പറയിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് കൂടിയായ പിവി സിന്ധു ഇസ്രയേലിനെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില.

ഷൂട്ടിംഗ് മൽസരത്തിലും ഇന്ന് ഇന്ത്യ തിരിച്ചടി നേരിട്ടു. 10 മീറ്റർ എയർ പിസ്‌റ്റൾ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ മനു ഭേക്കറും യശ്വസിനി ദേശ്‌വാളും ഫൈനൽ കാണാതെ പുറത്തായി. മനു 12ആം സ്‌ഥാനത്തും യശ്വസിനി 13ആം സ്‌ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്‌.

അതേസമയം ഒളിമ്പിക്‌സിൽ ഇന്ന് 18 ഫൈനലുകളാണ് നടക്കുക. സിമോണ ബൈൽസ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും. 16 ഇനങ്ങളിലാണ് ഇന്ത്യ മൽസരിക്കുന്നത്. മേരി കോം, സാനിയ മിർസ എന്നിവർ ആദ്യ റൗണ്ട് മൽസരങ്ങളിൽ ഇറങ്ങും. ഹോക്കിയിൽ കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ ഇന്ന് നേരിടും.

Most Read: 240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE