മസ്കറ്റ്: ഒമാൻ ജനസംഖ്യയില്‍ വാക്സിന് എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 53 ശതമാനത്തോളം പേർക്ക് ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം. 1,926,307 പേരാണ് ഇതിനോടകം വാക്സിന് സ്വീകരിച്ചത്.
1,587,784 പേർക്ക് ആദ്യ ഡോസ് വാക്സിനെടുത്തു. 338,523 പേരാണ് രണ്ടാമത്തെ ഡോസും പൂർത്തീകരിച്ചതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു. രാജ്യത്തെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും പൊതുജനങ്ങളിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Kerala News: സംസ്ഥാനത്ത് വാക്സിന് സ്റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി







































