പാലക്കാട്: കുതിരാന്‍ തുരങ്കപാത തുറക്കാന്‍ അനുമതി നൽകി ദേശീയ പാത അതോറിറ്റി. തുരങ്കം ഗതാഗത യോഗ്യമെന്ന് ചൂണ്ടിക്കാട്ടി ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ അനുകൂല കത്ത് കൈമാറി. തുരങ്കത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയില്ലെന്നും എല്ലാ തരത്തിലുള്ള സുരക്ഷാ നടപടികളും പാലിച്ചതായും ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ നല്കിയ കത്തില്‍ പറയുന്നു.
തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാൻ സാധിച്ചേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതതിനാലാണ് ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കാഞ്ഞത്. അതോറിറ്റിയുടെ അനുമതിലഭിച്ച സ്ഥിതിക്ക് തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാൻ സാധിച്ചേക്കും.
Read also: 265 എണ്ണത്തിൽ 145 ഔട്ട്ലെറ്റുകളും അടച്ചു; ബെവ്കോയിലും കടുത്ത പ്രതിസന്ധി






































