കുതിരാൻ തുരങ്കം; ടിപ്പർ തട്ടി വീണ്ടും ലൈറ്റുകൾക്ക് തകരാർ

By Team Member, Malabar News
Lights Smashed In Kuthiran Tunnel Again

തൃശൂർ: ടിപ്പറിന്റെ ബക്കറ്റ് തട്ടി കുതിരാൻ തുരങ്കത്തിൽ വീണ്ടും ലൈറ്റുകൾക്ക് തകരാർ. മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാതയിൽ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ്  ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകൾക്ക് തകരാർ സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ വണ്ടി നിർത്തി കൺട്രോൾ റൂമിൽ അറിയിച്ചു.

നിർമാണ കമ്പനിയുടെ ടിപ്പർ ബക്കറ്റ് താഴ്‌ത്താതെ പോയതിനെ തുടർന്നാണ് തുരങ്കത്തിന്റെ അകത്തെ ബൾബുകൾക്കും മറ്റ് ആവശ്യങ്ങൾക്കുള്ള കേബിളുകൾക്കും തകരാർ സംഭവിച്ചത്. കുതിരാൻ തുരങ്കത്തിൽ ജനുവരിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു. ടിപ്പർ ലോറിയിടിച്ച് തുരങ്കത്തിലെ സിസിടിവി ക്യാമറകളും ലൈറ്റുകളുമാണ് അന്ന് തകർന്നത്. കഴിഞ്ഞ ജനുവരി 20ആം തീയതിയാണ് നേരത്തെ അപകടം നടന്നത്.

Read also: പോപ്പുലർ ഫ്രണ്ടിന് പരിശീലനം; 2 ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE