പോപ്പുലർ ഫ്രണ്ടിന് പരിശീലനം; 2 ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

By Staff Reporter, Malabar News
Fireforce training for the Popular Front പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേന പരിശീലനം നൽകുന്നു
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേന പരിശീലനം നൽകുന്നു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം റീജിയണല്‍ ഓഫിസര്‍ കെകെ ഷൈജു, ജില്ലാ ഓഫിസര്‍ ജോഗി എന്നിവര്‍ക്ക് എതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്‌ഥര്‍ക്ക് സ്‌ഥലം മാറ്റവുമുണ്ട്.

വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. നടപടിക്ക് മുന്നോടിയായി മത-രാഷ്‌ട്രീയ സംഘടനകൾക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ ഇന്ന് നിർദ്ദേശിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചത്.

സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര സ്‌ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകുക എന്നിവയാണ് നിർദ്ദേശങ്ങൾ. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യേഗസ്‌ഥരുമായി കൂടിയാലോചന വേണമെന്നും ബി സന്ധ്യ ഇറക്കിയ സർക്കുലറിൽ പറയുന്നു.

Read Also: ക്രൂരമായ നടപടി, മണ്ണെണ്ണ വിലവർധന പിൻവലിക്കണം; ഭക്ഷ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE