കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിരക്ഷാ സേന പരിശീലനം നല്‍കിയതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്‌ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപടല്‍ ഞെട്ടിപ്പിക്കുന്നതാണ്.
രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌ത് രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കെ-റെയിലിന്റെ പേരില്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരം തുറന്ന് കാട്ടിയതാണ് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രിയും സിപിഎമ്മും മറ്റ് മന്ത്രിമാരും രംഗത്ത് വരാൻ കാരണം.
ബിജെപി പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനവികാരം മനസിലാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേന്ദ്ര പദ്ധതികള്‍ വരുന്നത് മുരളീധരന്റെ ഇടപെടൽ കൊണ്ടാണ്. അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നവരാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്തേക്കാളും കേന്ദ്രപദ്ധതികള്‍ വന്നത് മുരളീധരന്‍ കേന്ദ്രമന്ത്രി ആയപ്പോഴാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Read Also: ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി