കുതിരാൻ തുരങ്കം; റോഡ് പണി അവസാന ഘട്ടത്തിൽ

By Team Member, Malabar News
Kuthiran Tunnel Road In The Final Stage
Ajwa Travels

പാലക്കാട്: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തേക്കുള്ള റോഡ് പണി നിലവിൽ അവസാന ഘട്ടത്തിലെത്തി. അടുത്ത മാസം ആദ്യവാരത്തോടെ റോഡ് തുറന്നു കൊടുക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. നിലവിൽ തുരങ്കത്തിന് മുന്നിൽ ഉണ്ടായിരുന്ന പാറ മുഴുവനും പൊട്ടിച്ചു നീക്കിയിട്ടുണ്ട്. കൂടാതെ ഉടൻ തന്നെ മെറ്റിലിങ്ങും ടാറിങ്ങും ആരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

തൃശൂർ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ നിലവിൽ ഒറ്റവരിയായാണ് സഞ്ചരിക്കുന്നത്. അതിനാൽ തന്നെ ഗതാഗത കുരുക്ക് ഇവിടെ രൂക്ഷമാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡിന്റെ നിർമാണം അടിയന്തിരമായി പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി നിർമാണ കമ്പനിക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു.

Read also: ജഹാംഗീർപുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; അടിയന്തര നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE