ഡെൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലൈ മാസത്തിൽ 13 കോടി വാക്സിൻ രാജ്യത്താകെ വിതരണം ചെയ്തു. ഈ മാസം വാക്സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും മൻസൂഖ് മണ്ഡവ്യ പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, ഡോ.റെഡ്ഡീസ് ഉൽപാദിപ്പിക്കുന്ന റഷ്യൻ വാക്സിൻ സ്പുട്നിക് വി എന്നിവയാണ് നിലവിൽ രാജ്യത്തെ വാക്സിനേഷനായി ഉപയോഗിക്കുന്നത്.
കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികൾ ഈ മാസം പൂർത്തിയാവും എന്നാണ് വാക്സിൻ കമ്പനികൾ അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം സ്പുട്നിക് വി വാക്സിൻ ഉൽപാദനം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടനെ ആരംഭിക്കും. പുതിയ വാക്സിനുകൾ എത്തുകയും നിലവിലുള്ള വാക്സിൻ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുന്നതോടെ കൂടുതൽ വാക്സിൻ ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.
Also Read: രോഗബാധ 20,728, പോസിറ്റിവിറ്റി 12.14%, മരണം 56






































