മലപ്പുറം: അടവെച്ച് വിരിയിച്ചെടുക്കുന്ന സ്നോബുകളെപ്പോലെ (അൽപൻമാരെപോലെ) തലമുറകളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ കാമ്പസ് സംവാദം ഓർമപ്പെടുത്തി.
മാനുഷ്യക മൂല്യങ്ങളിലും ജനാധിപത്യ ചിന്തകളിലും ഭരണഘടനാ ബോധത്തിലും അച്ചടക്ക സംസ്‌കാരത്തിലും അടിസ്‌ഥാനമല്ലാത്ത ഒരു സാമൂഹിക അവസ്‌ഥയെ മുതലെടുത്ത്, അവിടെ അരാഷ്‌ട്രീയത വളർത്തി വിരിയിച്ചെടുക്കുന്ന ഇത്തരമൊരു തലമുറ രാജ്യത്തിനും ലോകത്തിനും നഷ്‌ടങ്ങളും വേദനകളുമാണ് നൽകുക. ഈ രീതിയിൽ സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ സ്വാധീന വലയങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും പ്രബുദ്ധ കേരളത്തിന് സാധിക്കണമെന്ന് എസ്‌എസ്‌എഫ് കാമ്പസ് സംവാദം ആവശ്യപ്പെട്ടു.
ഇരുപത്തി എട്ടാമത് എഡിഷൻ എസ്‌എസ്‌എഫ് സാഹിത്യോൽസവുകളുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് വിവിധ സാമൂഹിക, രാഷ്‌ട്രീയ, വിദ്യാഭ്യാസ വിഷയങ്ങളിൽ ശ്രദ്ധേയമായ സംവാദം നടന്നത്.
കോവിഡ് പ്രതിരോധവും നിയന്ത്രണവും, ഓൺലൈൻ വിദ്യാഭ്യാസം, അരാഷ്‌ട്രീയ വൽക്കരിക്കപ്പെടുന്ന കാമ്പസുകൾ, വ്യവസായ ശാലകൾ കേരളത്തിന് അന്യമോ?, ഒളിമ്പിക്‌സ് നിർബന്ധിത കായിക വിദ്യാഭ്യാസം അനിവാര്യമോ?, സോഷ്യൽ മീഡിയ ആവിഷ്‌കാര സ്വാതന്ത്രമോ – ആവേശത്തിന്റെ പുതുമുഖമോ?, പുതിയകാലത്തിന്റെ വായന – അഭിരുചികളും സാങ്കേതിക വിദ്യകളും, വ്ളോഗേഴ്‌സ് നിയമം പുതുക്കി പണിയണോ? തുടങ്ങിയ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ, വികസന വിഷയങ്ങളിൽ ഓൺലൈനായി നടന്ന സംവാദങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
വിവിധ കാമ്പസുകളിലെ വിദ്യാർഥികൾ സംവദിച്ച പ്രോഗ്രാമിൽ കെ സിദ്ധീഖലി, വിഎം സൽമാൻ സിദ്ധീഖി, ടിഎം ശുഹൈബ്, യൂസുഫലി സഖാഫി, സയ്യിദ് ഹുസൈൻ ശാമിർ സഖാഫി, നൂഹ് അഹമ്മദ്, സ്വാദിഖലി ബുഖാരി, ഇസ്‌മാഈൽ സിദ്ധീഖി, ഇബ്രാഹീം ബാദുഷ, മുഹമ്മദ് അനസ് കെഎം, യാസീൻ, മുഹമ്മദ് ദിൽഷാദ് എന്നിവർ മോഡറേറ്റർമാരായി.
Most Read: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി







































