ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,22,25,513 ആയി ഉയർന്നു.
35,909 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 417 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 3,81,947 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 3,14,11,924 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. 97.48 ശതമാനമാണ് രോഗമുക്‌തി നിരക്ക്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ഓഗസ്‌റ്റ് 15 വരെ 49,48,05,652 സാമ്പിളുകൾളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതിൽ 11,81,212 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണ്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 56.81 കോടിയിലധികം വാക്‌സിൻ ഡോസുകൾ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.89 കോടിയിലധികം വാക്‌സിനുകൾ നിലവിൽ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാണെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറയുന്നത്.
Most Read: ‘സേഫ് സ്‌റ്റേ’ പദ്ധതി; സ്‌ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യവുമായി കെഎസ്ആർടിസി





































