കോഴിക്കോട്: സോളാർ കേസിൽ സിബിഐ സമർപ്പിച്ച എഫ്ഐആറിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണത്തിൽ സത്യം തെളിയുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലുമടക്കം പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സിപിഎം ആണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ അബ്ദുള്ളക്കുട്ടി നിരപരാധിയാണോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രൻ വ്യക്തമായി പ്രതികരിച്ചില്ല.
ഇന്നാണ് സോളാർ കേസിലെ സ്ത്രീ പീഡന പരാതിയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചത്. ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അബ്ദുള്ള കുട്ടി, എപി അനിൽകുമാർ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്ഐആര്‍. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
Also Read: കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ അന്വേഷണത്തിന് പോലീസ്






































