‘ഫെനി ബാലകൃഷ്‌ണനെ പരിചയമില്ല, അദ്ദേഹത്തിന്റെ പിന്നിൽ മറ്റാരോ’; ഇപി ജയരാജൻ

ഇപി ജയരാജൻ കൊല്ലം ഗസ്‌റ്റ്‌ ഹൗസിലേക്ക് കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സഹായം തേടിയെന്നുമായിരുന്നു ഫെനി ബാലകൃഷ്‌ണൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ഇതിന് മറുപടിയുമായാണ് ഇപി ജയരാജൻ രംഗത്തെത്തിയത്

By Trainee Reporter, Malabar News
EP Jayarajan
Ajwa Travels

ന്യൂഡെൽഹി: സോളാർ കേസിലെ പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഫെനി ബാലകൃഷ്‌ണനുമായി തനിക്ക് ഒരു പരിചയവുമില്ലെന്നും. അദ്ദേഹത്തിന്റെ പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇപി ജയരാജൻ ആരോപിച്ചു. കൊല്ലം ഗസ്‌റ്റ്‌ ഹൗസിൽ ഇന്നുവരെ താമസിച്ചിട്ടില്ലെന്നും ഇപി പറഞ്ഞു.

ഇപി ജയരാജൻ കൊല്ലം ഗസ്‌റ്റ്‌ ഹൗസിലേക്ക് കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സഹായം തേടിയെന്നുമായിരുന്നു ഫെനി ബാലകൃഷ്‌ണൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. എനിക്ക് വേണ്ടതെന്താണെന്ന് വെച്ചാൽ ചെയ്യാമെന്ന് ജയരാജൻ പറഞ്ഞെന്നും ഫെനി ആരോപിച്ചിരുന്നു.

ഈ വിഷയം എങ്ങനെയും കത്തിച്ചു നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. ഇക്കാര്യം പരാതിക്കാരിയെ അറിയിക്കാമെന്നാണ് താൻ പറഞ്ഞതെന്നും പിന്നീട് പരാതിക്കാരിയുമായി അവർ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നും ഫെനി വ്യക്‌തമാക്കിയിരുന്നു. എന്നാൽ, തനിക്ക് ഫെനിയെ അറിയില്ലെന്നാണ് ഇപി ജയരാജൻ ഇന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

മാദ്ധ്യമങ്ങൾ നേതാക്കൻമാരുടെ നിലവാരം കുറയ്‌ക്കരുത്. ഞങ്ങളുടെ രാഷ്‌ട്രീയ നിലവാരം കാത്തുസൂക്ഷിക്കാൻ മാദ്ധ്യമങ്ങൾ കൂടി സഹകരിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. കോൺഗ്രസിലെ രണ്ടു ചേരികൾ തമ്മിലുള്ള പ്രശ്‌നമാണ് വിഷയം വീണ്ടും ചർച്ചയാകുന്നതിന് കാരണം. മരിച്ച ഒരു നേതാവിനെ വീണ്ടും അപമാനിക്കുന്നത് തെറ്റാണ്. ഇതിൽ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു.

സോളാറിനെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. താൻ തന്റെ ഉയർന്ന രാഷ്‌ട്രീയ ബോധത്തിലേ വിഷയങ്ങൾ കൈകാര്യം ചെയ്യൂ. ഇത്തരം ആളുകളുടെ പിന്നാലെ നടക്കുകയല്ല തന്റെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപി ജയരാജൻ കൊല്ലം ഗസ്‌റ്റ്‌ ഹൗസിലേക്ക് കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സഹായം തേടിയെന്നുമായിരുന്നു ഫെനി ബാലകൃഷ്‌ണൻ ഇന്നലെ പറഞ്ഞത്. ഈ വിഷയം എങ്ങനെയും കത്തിച്ചു നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യമെന്നായിരുന്നു ഫെനി ബാലകൃഷ്‌ണന്റെ വെളിപ്പെടുത്തൽ.

Most Read| ‘ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കും’; നീക്കവുമായി ‘ഇന്ത്യ’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE