‘ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കും’; നീക്കവുമായി ‘ഇന്ത്യ’

ടെലിവിഷൻ അവതാരകരും അവരുടെ ചർച്ചകളുമാണ് ബഹിഷ്‌കരണ പട്ടികയിൽ ഉൾപ്പെടുക. ഇത് സംബന്ധിച്ച പട്ടിക പ്രതിപക്ഷ നേതാക്കൾ ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് വിവരം. 'ഇന്ത്യ' മുന്നണിയുടെ കോ-ഓർഡിനേഷൻ മാദ്ധ്യമ ഗ്രൂപ്പാകും ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തിറക്കുക.

By Trainee Reporter, Malabar News
Opposition Alliance
Ajwa Travels

ന്യൂഡെൽഹി: ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കാനൊരുങ്ങി ‘ഇന്ത്യ’ മുന്നണി. ചില മാദ്ധ്യമങ്ങൾ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ബഹിഷ്‌കരണ നീക്കം. ഇത് സംബന്ധിച്ച പട്ടിക പ്രതിപക്ഷ നേതാക്കൾ ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് വിവരം. ടെലിവിഷൻ അവതാരകരും അവരുടെ ചർച്ചകളുമാണ് ബഹിഷ്‌കരണ പട്ടികയിൽ ഉൾപ്പെടുക.

ഇന്ത്യ മുന്നണിയുടെ കോ-ഓർഡിനേഷൻ മാദ്ധ്യമ ഗ്രൂപ്പാകും ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തിറക്കുക. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര അപ്രാധാന്യത്തോടെയാണ് ചില മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്‌തതെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം. ജനങ്ങളും സാമൂഹിക മാദ്ധ്യമങ്ങളും യാത്രയ്‌ക്ക് മികച്ച പിന്തുണ നൽകിയപ്പോൾ ചില മുൻനിര മാദ്ധ്യമങ്ങൾ യാത്ര ബഹിഷ്‌കരിക്കുക പോലുമുണ്ടായെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു.

‘ചില എഡിറ്റർമാർ യാത്ര ബഹിഷ്‌കരിച്ചെന്ന് ഞാൻ ആരോപിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് യാത്രയിൽ പങ്കാളികളായത്. അത്തരത്തിൽ ബൃഹത്തായ ഒരു പ്രചാരണം നിങ്ങൾ കാണിക്കില്ലേ’? അശോക് ഗെഹ്‌ലോട്ട് ചോദിച്ചു. എൻസിപി നേതാവ് നേതാവ് ശരത് പവാറിന്റെ വസതിയിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ തന്നെ ചില ടെലിവിഷൻ പരിപാടികളെയും അവതാരകരെയും ബഹിഷ്‌കരിക്കണം എന്ന തീരുമാനം ഉണ്ടായിരുന്നു.

2019ലും സമാനമായ രീതിയിൽ കോൺഗ്രസ് ചില ടെലിവിഷൻ പരിപാടികൾ ബഹിഷ്‌കരിച്ചിരുന്നു. ടെലിവിഷൻ ചർച്ചകളിലേക്ക് കോൺഗ്രസ് വക്‌താക്കളെ അയക്കില്ലെന്ന് അന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്‌തിരുന്നു. അതേസമയം, പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സെപ്‌റ്റംബർ 17ന് വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം.

സർവകക്ഷി യോഗത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം. സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. ഇതുവരെ പ്രത്യേക സമ്മേളനം ചേരുന്നതിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇത് പല ഊഹാപോഹങ്ങൾക്കും വഴിവെച്ചിരുന്നു. പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക നാമം ‘ഇന്ത്യ’ എന്നതിൽ നിന്ന് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE