കണ്ണൂർ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് യുവതികളെ കണ്ണൂരിൽ അറസ്‌റ്റ് ചെയ്‌തു. രാവിലെ ഏഴ് മണിയോടെ കണ്ണൂരിലെത്തിയ എൻഐഎ സംഘം താണയിലെ ഷിഫാ ഹാരിസ്, മിസ്‌ഹ സിദ്ദീഖ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഇൻസ്‌റ്റഗ്രാം ഗ്രൂപ്പിന്റെ മറവിൽ ഇവർ ഐഎസിന് വേണ്ടി പ്രവർത്തിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തുകയും ചെയ്‌തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇവരെ നേരത്തെയും എൻഐഎ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു.
Also Read: നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം; നാട്ടിൽ എത്തിക്കണമെന്ന് അമ്മ





































