വാഷിങ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയതായി യുഎസ്. സംഭവം അന്വേഷിക്കുമെന്ന് യുഎസ് എയര്‍ഫോഴ്‌സ് വ്യക്‌തമാക്കി. വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് പേര്‍ വീണ് മരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വിമാനത്താവളത്തിലെ തിരക്കില്‍ ഏഴ് പേര്‍ മരിച്ചെന്നാണ് വിവരം. ആകാശത്തേക്ക് വെടിവെച്ചാണ് യുഎസ് സേന ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്‌ടം കണ്ടെത്തിയത്.
രാജ്യത്തിന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ വിമാനത്തിന്റെ ടയറില്‍ കയറിയിരുന്ന അഫ്‌ഗാൻ പൗരന്റെ മൃതദേഹം വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് കണ്ടെത്തിയതായി വാഷിംഗ് ടണ്‍ പോസ്‌റ്റ് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തിരുന്നു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ കുടുങ്ങിയ ശരീരം ഗിയറിന്റെ പ്രവര്‍ത്തനത്തെ താൽകാലികമായി തകരാറിലാക്കിയിരുന്നു.
Most Read: താലിബാന്‍ വിഷയത്തിൽ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍








































