കുവൈറ്റ് സിറ്റി: ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി നല്കി കുവൈറ്റ്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും സര്‍വീസുകള്‍ നടക്കുക. വാണിജ്യ സര്‍വീസുകള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ അനുമതി ഉണ്ടാവുകയെന്ന് മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കും നീക്കിയിട്ടുണ്ട്. കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്സിന് കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം എന്നാണ് പ്രധാന നിര്‍ദേശം.
നിലവില്‍ ഇന്ത്യയില്‍ നല്കി വരുന്ന കോവിഷീല്‍ഡ് വാക്സിന് കുവൈറ്റിൽ അംഗീകാരമുണ്ട്. യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
ഒരാഴ്ച നിർബന്ധിത ക്വാറന്റെയ്നും ഏർപ്പെടുത്തും. ഇന്ത്യക്ക് പുറമെ ഈജിപ്ത്, നേപ്പാള്‍, പാകിസ്ഥാന്, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്.
Read Also: കോവിഡ് മൂന്നാം തരംഗം; കുട്ടികളിലെ വാക്സിനേഷൻ സെപ്റ്റംബറിൽ ആരംഭിച്ചേക്കും








































